വടകര: (vatakara.truevisionnews.com) ഏറാമല ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ രണ്ട് ഇന്റർ ലോക്ക് റോഡുകൾ നാടിന് സമർപ്പിച്ചു. കണ്ടോത്ത് കുന്ന് റോഡും, മീത്തലെ ഞെറലാട്ട് റോഡുമാണ് ഉദ്ഘാടനം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനിക ഉദ്ഘാടനം നിർവഹിച്ചു.
ഇലക്ഷൻ സമയത്ത് മൺ റോഡുകൾ യാത്രാ യോഗ്യമാക്കുമെന്ന് മെമ്പർ പറഞ്ഞിരുന്നു. അതിൽ 95 ശതമാനം റോഡുകളും, വീടുകളിലേക്ക് ഉള്ള വഴികളും പൂർത്തികരിച്ചു നൽകി. വാർഡിലെ നാലാമത്തെയും അഞ്ചാമത്തെയും ഇൻ്റർലോക്ക് റോഡ് കൂടി ഉദ്ഘാടനം ചെയ്തു.




വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു. രാജഗോപാലൻ രയരോത്ത്, കോട്ടയിൽ കുഞ്ഞമ്മദ്, എം.എൻ രവീന്ദ്രൻ,നാണു കണ്ടോത്ത് കുന്നുമ്മൽ,സുലൈമാൻ കെ ഇ,വിപിൻ കണ്ടോത്ത് കുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു
Two interlocking roads in Eramala Panchayath inaugurated