കടമേരി: (vatakara.truevisionnews.com) കടമേരി റഹ്മാനിയ അറബിക് കോളേജിൽ വിദ്യാർത്ഥികളുടെ കഴിവുകളെ വളർത്താൻ സുഹ്ബ വിദ്യാർത്ഥി യൂണിയൻ 2024-25 കമ്മിറ്റി പ്രസിദ്ധീകരിച്ച അദീബ പ്രിൻ്റഡ് മാസിക പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ അബ്‌ദുൾ സമദ് മാസ്റ്റർ റാളിയ ശരീഅത്ത് കോളെജ് വൈസ് പ്രിൻസിപ്പൽ ഹനീഫ് റഹ്മാനിക്ക് കൈമാറി പ്രകാശന കർമം നിർവഹിച്ചു.
യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന അദീബ എഴുത്ത്കൂട്ടം കൂട്ടായ്‌മ ഓരോ മാസവും പ്രസിദ്ധീകരിച്ച് വരുന്ന ഈ മാസികയിൽ വിദ്യാർത്ഥികളുടെ സർഗ്ഗ സൃഷ്ടികളെ ഉണർത്തുന്നു. ഫസീഹ് അശ്‌അരി സംസാരിച്ചു. യൂണിയൻ ചെയർപേഴ്‌സൺ മുൻഷിദ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാത്തിമ ബീവി സ്വാഗതവും കൺവീനർ സഹദിയ പി.പി. നന്ദിയും പറഞ്ഞു.
Adeeba Print Magazine Launched in kadameri rahmania arabic college