Featured

തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

News |
Nov 20, 2025 10:46 AM

വടകര: (https://vatakara.truevisionnews.com/)തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആയുധങ്ങൾ കണ്ടെത്തുന്നതിനായി ബോംബ് , ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി.തിരുവള്ളൂർ പൈങ്ങോട്ടായി കോട്ടപ്പാറ മല, ചെമ്മരത്തൂർ വെങ്കമല എന്നിവിടങ്ങളിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പരിശോധന നടത്തിയത്.

സ്ഫോടകവസ്തു ക്കൾ, ആയുധങ്ങൾ, മദ്യം എന്നിവ കണ്ടെത്തുന്നതിൽ വൈദഗ്ധ്യം ഉള്ള പൊലീസ് 9 സ്ക്വാഡിലെ പയ്യോളിയിൽനിന്നുള്ള ടൈസൺ, സീത എന്നീ നായകളുടെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത്. ആയുധങ്ങൾ ഒന്നും കണ്ടെത്താനായില്ല.പരിശോധന തുടരും എന്നറിയിച്ചു.


Local elections, bomb squad, Vadakara

Next TV

Top Stories










News Roundup






Entertainment News