വില്യാപ്പള്ളി: (vatakara.truevisionnews.com) വില്യാപ്പള്ളിയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് ആര്‍വൈജെഡി പ്രതിഷേധം. രാഷ്ട്രീയ യുവജനതാദൾ വില്യാപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പിന്നാലെ പ്രവർത്തകർ മാങ്കുട്ടത്തിലിന്റെ കോലം കത്തിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് സച്ചിൻ വില്യാപ്പള്ളി, മണ്ഡലം പ്രസിഡന്റ് എം.ടി.കെ.സുധീഷ്, ഷിജിൻ കെ, സ്നേഹിൽ ശശി, ജസ്സിൻ രാജ്, അജിത്ത് മേമുണ്ട, ദേവദത്ത്, നിയ, ശ്യാമിൽ, ദിയ, ജിഷ്ണു പവിത്രൻ, അമൽദാസ്, ഗൗതം എന്നിവർ നേതൃത്വം നൽകി
RYJD protests in Villiyapally demanding Rahul Maamkootathil resignation