വടകര:(https://vatakara.truevisionnews.com/) വടകര നഗരമധ്യത്തിൽ റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. വടകര സഹകരണ ആശുപത്രിക്ക് സമീപം കാടുപിടിച്ചു കിടക്കുന്ന പറമ്പിലാണ് കഞ്ചാവ് തൈ വളരുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
റോഡരികിൽ സംശയാസ്പദമായ രീതിയിൽ ഒരു ചെടി നിൽക്കുന്നത് കണ്ട പരിസരവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വടകര പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഇത് കഞ്ചാവ് ചെടിയാണെന്ന് സ്ഥിരീകരിച്ചു. പോലീസ് ചെടി കസ്റ്റഡിയിലെടുത്തു.
Cannabis plant found in field along Vadakara road







































