വടകര :(https://vatakara.truevisionnews.com/) വടകര വിദ്യാഭ്യാസ ജില്ലാ ഉർദു അക്കാഡമിക് കോംപ്ലക്സ് മീറ്റ് വടകര ശാന്തി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വിദ്യാഭ്യാസ ജില്ലയിലെ നൂറോളം അധ്യാപകർ പങ്കെടുത്ത കോംപ്ലക്സ് മീറ്റ് വടകര മുനിസിപാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഗോപാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.
ഉർദു ഭാഷയും സാഹിത്യവും ഇന്ത്യൻ സാഹചര്യത്തിൽ, അധ്യാപകരും ബോധനശാസ്‌ത്രവും എന്നീ വിഷയങ്ങളിൽ യൂനുസ് മാസ്റ്റർ വടകരയും ഐ.എം ഇ ഡോ: മുഹമ്മദ് മുസ്തഫാ മാസ്റ്ററും ക്ലാസ് നയിച്ചു.
ഈ വർഷം സർവീസിസിൽ നിന്നും വിരമിക്കുന്ന കുഞ്ഞബ്ദുല്ല മാസ്റ്റർ നാദാപുരം, ഇബ്രാഹീം മാസ്റ്റർ മേലടി ,ഹൈമാവതി ടീച്ചർ ചോമ്പാല എന്നിവർ യാത്രയയപ്പ് നൽകി.
സലാം മലയമ്മ, കെ.പി സുരേഷ്, അബൂബക്കർ മായനാട്, മുജീബ് മാസ്റ്റർ , റഫീക്ക് മാസ്റ്റർ എളയിടം , ഷെഹ്സാദ് വേളം , അബു ലയിസ് കാക്കുനി, നിഷ ടീച്ചർ എൻ, മജീദ് മാസ്റ്റർ വേളം, റിഷാദ് മാസ്റ്റർ മേലടി, സുമയ്യ ടീച്ചർ വിനോജ് കുമാർ എന്നിവർ സംഗമത്തിലെ വിവിധ സെഷനുകളിൽ സംസാരിച്ചു.
Urdu Academic Complex meet organized in Vadakara








































