വടകര: (vatakara.truevisionnews.com) വടകര റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നതായി പരാതി. അമൃത് ഭാരത് പദ്ധതിയിൽ കോടികൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ വടകര റെയിൽവേ സ്റ്റേഷനിലാണ് ഈ പരസ്യ ബോർഡുകൾ അപകടക്കെണിയാകുന്നത്.
റെയിൽവേയുടെ പരസ്യങ്ങൾ കരാറെടുത്ത കാസർകോട് കേന്ദ്രീകരിച്ചുള്ള അഡ്വർടൈസിങ് കമ്പനിയാണ് പരസ്യ ബോർഡ് സ്ഥാപിച്ചത്. ഇരുമ്പ് ഫ്രെയിൽ നിർമിച്ച പരസ്യബോർഡിന്റെ സമീപത്തായി കെഎസ്ഇബിയുടെ 11 കെവി വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. ചെറിയൊരു കാറ്റിലോ മഴയിലോ വൈദ്യുതി ലൈനിൽ പതിക്കുന്ന തരത്തിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
ദിവസേന നിരവധി വാഹനങ്ങളടക്കമുള്ള യാത്രക്കാർ സഞ്ചരിക്കുന്ന റോഡണിത്. കോടികൾ മുടക്കി സൗന്ദര്യവൽക്കരണം നടത്തിയ സ്റ്റേഷന്റെ ദുരക്കാഴ്ചയും പരസ്യ ബോർഡുകൾ കാരണം ഇല്ലാതാവുകയാണെന്ന് ജനങ്ങൾ പറയുന്നു. ബോർഡിന് ഉയരം കൂടിയെന്ന് വ്യക്തമായതോടെ വടകര ഡിവൈഎസ്പി ഇടപെട്ട് കരാറുകാരോട് പ്രവൃത്തി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും റെയിൽവേയെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. പരസ്യ കമ്പനിക്ക് ബോർഡ് സ്ഥാപിക്കാൻ സ്റ്റേഷന്റെ തെക്ക്, വടക്ക് ഭാഗങ്ങളിലാണ് അനുമതി നൽകിയത്. വിഷയത്തിൽ റെയിൽവേ അധികൃതർ പ്രതികരിക്കാൻ തയ്യാറായില്ല.
Complaint alleges construction of advertisement board at Vadakara railway station poses threat to passengers