അഴിയൂർ: (vatakara.truevisionnews.com) അഴിയൂരിൽ വി.പി റിയാസിന്റെ അനുസ്മരണവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ച് മുസ്ലീം ലീഗ് ചുങ്കം ടൗൺ ശാഖ കമ്മിറ്റിയും ഐ.യു.എം.എൽ കൂട്ടായ്‌മയും. ലീഗ് ഓഫീസിൽ സംഘടിപ്പിച്ച യോഗം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കാസിം നെല്ലോളി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് ജബ്ബാർ നെല്ലോളി അദ്ധ്യക്ഷത വഹിച്ചു. പ്രാർത്ഥനയ്ക്ക് ജംഷിദ് ഹുദവി നേതൃത്വം നൽകി.
പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് യു.എ.റഹീം, ജനറൽ സെക്രട്ടറി പി.പി.ഇസ്മായിൽ, കെ. അൻവർ ഹാജി, എ.വി. അലി ഹാജി, ടി.സി.എച്ച് ജലീൽ , ഷാനീസ് മൂസ, പി.കെ. കാസിം, ചെറിയ കോയ തങ്ങൾ, സാജിദ് നെല്ലോളി, എ.വി. ഇസ്മായിൽ, വനിത നേതാക്കളായ ജെസ്മിന കല്ലേരി, നൂർ ജഹാൻ അഴിയൂർ, അഷ്ഫീല ഷഫീക്ക് എന്നിവർ സംസാരിച്ചു. സെക്രട്ടറി റഹീസ് പള്ളിക്കണ്ടി സ്വാഗതവും ട്രഷറർ ഉമറുൽ ഫാറൂക്ക് നന്ദിയും പറഞ്ഞു.




Prayer gathering VP Riyas memorial organized in Azhiyur