വടകര: (vatakara.truevisionnews.com) മെഡിസെപ്പിൻ്റെ പേരിൽ അധ്യാപകരെയും, ജീവനക്കാരെയും കടുത്ത പ്രതിസന്ധിയിലാക്കി 50 ശതമാനം പ്രതിമാസ പ്രീമിയം തുക വർദ്ധിപ്പിച്ച സർക്കാർ നടപടി അപലപനീയമാണെന്ന് കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ.
കെ.പി.എസ്.ടി എ വടകര വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായവ്യത്യാസമില്ലാതെ ഒരേ തുക ഈടാക്കി മുൻനിര ആശുപത്രികളിൽ ഉൾപ്പെടെ വിദഗ്‌ധ ആരോഗ്യ സേവനങ്ങൾ നിഷേധിച്ചും,പരിമിതമായ ഹോസ്പിറ്റലുകളിൽ ഭാഗികമായി മാത്രം ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്നതും പ്രതിഷേധാർഹമാണ്.




വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ആർഎസ് സുധീഷ് സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ ജില്ല ട്രഷറർ ടി.വി രാഹുൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സജീവൻ കുഞ്ഞോത്ത്,പി കെ രാധാകൃഷ്ണൻ,ടി സി സുജയ ,പി ആർ പാർത്ഥസാരഥി, പി പി രാജേഷ്, സുധീഷ് വള്ളിൽ, ടി.അജിത് കുമാർ, സതീഷ് ബാബു, വി സജീവൻ ഷോഭിദ് ആർപി, പി. സാജിദ്, പി.കെ രാജേഷ്, ബാസിൽ, സുനിൽകുമാർ, ഇ പ്രകാശൻ,കൃഷ്ണകുമാർ, പ്രേംദാസ് തുടങ്ങിയവരും സബ്ജില്ലാ ഭാരവാഹികളും സംബന്ധിച്ചു.
KPSTA condemns government's action to exploit employees through MediSep