ചോമ്പാല: [vatakara.truevisionnews.com] മീത്തലെ മുക്കാളിയിൽ 36 കോഴികളെ തെരുവ് നായകൾ കടിച്ച് കൊന്ന സംഭവത്തിൽ കുടുംബത്തിന് സഹായവുമായി സാംസ്‌കാരിക വേദി. വലിയ പറമ്പത്ത് നസ്ലിയയും കുടുംബവും വളർത്തുന്ന കോഴികളെയാണ് തെരുവുനായകൾ കൊന്നുതള്ളിയത്.
ഉപജീവന മാർഗം നഷ്ടപെട്ട നസ്ലിയയുടെ കുടുബത്തിന്റെ പ്രശ്‌നങ്ങൾ മാധ്യമ വാർത്തയായതോടെ കോഴിക്കുഞ്ഞുങ്ങളെ വളർത്താനുള്ള സാമ്പത്തിക സഹായവുമായി ചീറയിൽ പിടിക ചോമ്പാലാസ് സാംസ്‌കാരിക വേദി രംഗത്തെത്തുകയായിരുന്നു.
സാമ്പത്തിക സഹായം കൈമാറൽ ചടങ്ങ് സാംസ്‌കാരിക വേദി രക്ഷാധികാരി എം.പി.ബാബു നിർവഹിച്ചു. സുജിത് പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. വി.പി. സനിൽകുമാർ, വി.സി.കലേഷ് കുമാർ, എൻ.വി.അഫ്‌നാസ് എന്നിവർ സംസാരിച്ചു.
Help arrives for family that lost chickens









































