വടകര : (https://vatakara.truevisionnews.com/)പയംകുറ്റിമല മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവ ഭാഗമായി പയംകുറ്റി മല ടൂറിസം വികസന സമിതിയുടെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രഭാകരൻ അധ്യ ക്ഷനായി. ഡിടിപിസി സെക്രട്ടറി നി ഖിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം ടി രാജൻ, ഷീജ അരിമീത്തൽ, റിഷാദ് വടക്കയിൽ, കൊടക്കാട്ട് ബാബു, സി പി ബിജു പ്രസാദ്, വി നോദ് ചെറിയത്ത്, പി പി മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു. തഹസിൽദാർ ഡി രഞ്ജിത്ത് സ്വാഗതവും പി പി രാജൻ നന്ദി പറഞ്ഞു.
Payamkuttimala Tourism Development organized a cultural program in conjunction with the festival









































