വടകര: (vatakara.truevisionnews.com) വടകര ബി. ഇ. എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി കാർത്തിക്ക് ആണ് പേനയുടെ രൂപത്തിലുള്ള വേസ്റ്റ് ബോക്സിന് രൂപം നൽകിയത്. സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾക്കായി മാലിന്യ മുക്ത നവകേരളം എന്ന വിഷയത്തെ കുറിച്ച് ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ വിദ്യാർഥികൾക്ക് ക്ലാസ്സ് എടുത്തപ്പോൾ ലഭിച്ച പ്രചോദനമാണ് കാർത്തിക്കിന്റെ ഈ പ്രവർത്തനത്തിന് പിന്നിൽ.
തുടർന്ന് സഹപാഠികളായ അൻ ഫാദ്, ഇസാ സയൻ, മുഹമ്മദ് ഫജിസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷെറീന ജൂലിറ്റ് എന്നിവരുടെ സഹായത്തോടെ ഈ പദ്ധതി പ്രാവർത്തികമാക്കി. നിർമ്മിച്ച പേന പെട്ടി മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് എം. കെ. ബിന്ദു സ്വാഗതവും ശ്രീജിത്ത് ടി. എൻ, റിന്റാ ജോർജ്, എയ്ഞ്ചൽ, ഹരിത കർമ്മ സേന സെക്രട്ടറി വിനീതകെ. വി.സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ബീന ടീച്ചർ നന്ദി പറഞ്ഞു.




ഈ മാതൃക വടകര നഗരസഭ ഹരിയാലി യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്രചരിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് ഉദ്ഘാടനത്തിൽ മണലിൽ പറഞ്ഞു. വിദ്യാലയത്തിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും കാർത്തിക്കിനെ അനുമോദിച്ചു.
BEM Higher Secondary School in Vadakara student Karthik made a pen shaped waste box for depositing waste