മണിയൂർ: (vatakara.truevisionnews.com) പാലയാട് ദേശീയ വായനശാല ഹാളിൽ വെച്ച് കേരള ഗ്രാമീൺ ബാങ്ക് മണിയൂർ ശാഖയുടെയും ചെരണ്ടത്തൂർ എസ്ബിഐയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സാമൂഹ്യ സുരക്ഷാ ക്യാമ്പ് നടത്തി. പഞ്ചായത്ത് മെമ്പർ ടി പി ശോഭന ഉദ്ഘാടനം ചെയ്തു. 17ാം വാർഡ് മെമ്പർ പ്രഭ പുനത്തിൽ സന്നിഹിതയായി. ഗ്രാമീൺ ബാങ്ക് മാനേജർ അശുതോഷ് കുമാർ അധ്യക്ഷത വഹിച്ചു. റിട്ട: താലൂക്ക് സപ്ലൈ ഓഫീസർ ടി സി . സജീവൻ ആശംസ അറിയിച്ച് സംസാരിച്ചു.
അപകട ഇൻഷൂറൻസ്, അടൽ പെൻഷൻ യോജന, കെവൈസി പുതുക്കൽ, സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങി വിവിധ പദ്ധതികളെപ്പറ്റി ബാങ്കിൻ്റെ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർമാരായ എൻ രാധാകൃഷ്ണൻ,ഗോപിനാഥൻ പി എന്നിവർ വിശദികരിച്ചു. രിസാദ്. പി .എൽ സ്വാഗതവും നിമ്യ .എം പി നന്ദിയും പറഞ്ഞു.
Social Security Camp Organized at Palayad National Library