വടകര: (vatakara.truevisionnews.com) രാജീവ് ഗാന്ധിയുടെ 81ാം ജന്മദിനത്തിന്റെ ഭാഗമായി വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന അനുസ്മരണവും പുഷ്പാർച്ചനയും ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. ഇ നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി കെ പ്രേമൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി മുഖ്യ പ്രഭാഷണം നടത്തി. പി എസ് രഞ്ജിത്ത് കുമാർ, രഞ്ജിത്ത് കണ്ണോത്ത്, ലത്തീഫ് കല്ലറക്കൽ, നടക്കൽ വിശ്വനാഥൻ, കെ സുനിൽ കുമാർ, ബാബു കൊറോത്ത്, ബിജുൽ ആയാടത്തിൽ, കമറുദ്ധീൻ കുരിയാടി, സുരേഷ് ബാബു കെ, ടി പി ശ്രീലേഷ്, കെ പി നജീബ്, മോഹനൻ കുരിയാടി, അജിത് പ്രസാദ് കുയ്യാലിൽ, വേണു ഗോപാലൻ എം, അഡ്വ പ്രവീൺ കുമാർ തുടങ്ങിയവർ സംസാരിച്ചു.




Congress commemorates Rajiv Gandhi in Vadakara