വടകര: (vatakara.truevisionnews.com) ദേശീയപാതയിലെ വികസന പ്രവൃത്തിയുടെ പേരിൽ ജനങ്ങൾ അനുഭവിക്കുന്ന യാത്ര ദുരിതത്തിന് പരിഹാരം കാണാനുള്ള പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാൻ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റിയുടെ രൂപീകരണം നാളെ വടകര മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ നടക്കും.
മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ 14ന് ടൗൺഹാളിൽ ജനകീയ കൺവൻഷൻ ചേർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോർഡിനേഷൻ കമ്മിറ്റി രൂപീകരണം. ജനകീയ കൺവെൻഷനിൽ ഹാളിന് പുറത്ത് സ്ഥാപിച്ച പെട്ടിയിൽ നിരവധി പേരാണ് അഭിപ്രായങ്ങൾ എഴുതി നിക്ഷേപിച്ചത്.




നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും അദാനി-വാഗാഡ് കമ്പനികളെ കരിമ്പട്ടികയിൽപെടുത്തി ഒഴിവാക്കി യുദ്ധകാല അടിസ്ഥാനത്തിലുള്ള നിർമാണത്തിന് മറ്റൊരു ഏജൻസിയെ ഏൽപ്പിക്കണമെന്നുള്ളതാണ്. ഇതിനെപ്പറ്റിയും ഭാവി പരിപാടികൾക്ക് രൂപം നൽകുന്നതിനും എംപി, എംഎൽഎ, നഗരസഭ ചെയർപേഴ്സൺ എന്നിവർ രക്ഷാധികാരികളായുള്ള കോർഡിനേഷൻ കമ്മിറ്റി രൂപീകരണമാണ് നാളെ നടക്കുന്നതെന്ന് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.അബ്ദുൽസലാം അറിയിച്ചു
Coordination committee to be formed in Vadakara tomorrow for agitation to find solution to the misery on the National Highway