വടകര: (vatakara.truevisionnews.com) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വികസന കുതിപ്പിന് രാജ്യത്ത് അടിത്തറ ഇട്ടത് രാജീവ് ഗാന്ധിയുടെ പരിഷ്കരണ നടപടികളായിരുന്നുവെന്ന് ജനശ്രീ ജില്ലാ ചെയർമാൻ എൻ.സുബ്രഹ്മണ്യൻ. വിദ്യാഭ്യാസരംഗത്തും വിവരസാങ്കേതിക രംഗത്തും രാജ്യത്തെ വികസന കുതിപ്പിലേക്ക് നയിച്ചത് രാജീവ് ഗാന്ധി തുടങ്ങിവച്ച നയങ്ങളായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജനശ്രീ സുസ്ഥിര വികസന മിഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോറോട് മലോൽമുക്കിൽ നടന്ന ചടങ്ങിൽ കെ.പി.ജീവാനന്ദൻ അധ്യക്ഷത വഹിച്ചു. ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി. വടകര ബ്ലോക്ക് ചെയർമാൻ കെ.കെ.മുരുകദാസ്, അഡ്വ. ഐ.മുസ സെക്ട് കുറുന്തോടി, ടി.വി.സുധീർകുമാർ, കെ.പി.അമ്മുക്കുട്ടി, എസ്.മോഹനൻ, വാസു കുന്നിക്കാവിൽ, കെ.ഗോപാലകൃഷ്ണൻ, ഇ.ഗിരിജൻ, അഭിരാം പ്രകാശ്, കാർത്തിക് ചോറോട് എന്നിവർ സംസാരിച്ചു.
NSubramanian says Rajiv Gandhi reform measures laid the foundation for the development boom in the country