അഴിയൂർ: (vatakara.truevisionnews.com) അഴിയൂരിൽ അപകട ഭീഷണി ഉയർത്തുന്ന പടുമരം മുറിച്ച് മാറ്റാൻ സത്വര നടപടിയെടുക്കണമെന്ന് അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. ചിറയിൽ പീടിക മോന്തൽപ്പാലം പി ഡബ്യൂ ഡി റോഡിൽ മാനച്ചാൽ ജംഗ്ഷനിലാണ് അപകടക്കെണിയിലുള്ള മരം സഥിതി ചെയ്യുന്നത്.
ഉണങ്ങിയ മരo വിഴാൻ പാകത്തിലായിട്ട് മാസങ്ങളായി. കഴിഞ്ഞ ദിവസം വലിയ കൊമ്പ് പൊട്ടി വീണിരുന്നു. അതു വഴി യാത്ര ചെയ്തിരുന്ന ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ദിനം പ്രതി നുറുകണക്കിന് വാഹനങ്ങൾ പോകുന്ന മട്ടന്നൂർ എയർപോർട്ട് റോഡാണിത്.




മരം മുറിച്ച് മാറ്റാൻ നടപടി തുടങ്ങിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.വില്ലേജ് ഓഫീസർ വി പി ശ്രീജിത്ത്, പി ബാബുരാജ് , പി വാസു, യു എ റഹീം, പ്രദീപ് ചോമ്പാല , കെ വി രാജൻ, ടി ടി പത്മനാഭൻ , സി കെ ബബിത എന്നിവർ സംസാരിച്ചു
People's committee meeting to cut down and remove endangered padum tree in Azhiyur