തണ്ണീർപന്തൽ: (vatakara.truevisionnews.com) കടമേരി ആർഎസി ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിച്ച അധ്യാപകർ ഒത്തുചേർന്നു. നീണ്ട വർഷക്കാലത്തെ സന്തോഷങ്ങളും ഓർമ്മകളായും പങ്കുവെച്ചുകൊണ്ട് അവർ കുറ്റ്യാടി ഗ്രീൻ വാലിയിൽ ഒത്തുകൂടി. 'ആർഎസി റൂട്ട്സ് റീയൂനിയൻ' എന്ന പേരിൽ സംഘടിപ്പിച്ച പൂര്‍വാധ്യാപക ആദ്യ പ്രിൻസിപ്പൾ അടിക്കുൽ അമ്മത് ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൾ എടവന അന്ത്രു അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കൃഷ്ണദാസ് മുഖ്യപ്രഭാഷകനായി.
കവി വീരാൻകുട്ടി, മുൻ പ്രിൻസിപ്പൾ എം.വി.അബ്ദുറഹ്മാൻ, ഹെഡ്മാസ്റ്റർമാരായിരുന്ന കെ.കെ.അന്തു, സലിം.കെ ഞക്കനാൽ, ഇ.സി.ഹംസ, കെ.അബൂബക്കർ, കുഞ്ഞബ്ദുള്ള കുളമുള്ളതിൽ, അബ്ദുൽ ലത്തീഫ്.സി.എച്ച്, കുഞ്ഞബ്ദുള്ള വയനാട്, സലാഹുദ്ദീൻ തിരുവനന്തപുരം, സഹദുള്ള എടപ്പാൾ, അബ്ദുറഹ്മാൻ കൊടുവള്ളി, അബ്ദുറഹ്മാൻ നരിക്കുനി, ഗിരിജ പുറമേരി, ബീന വടകര, റസിയ വടകര എന്നിവർ പ്രസംഗിച്ചു. പി.കെ.കുഞ്ഞമ്മദ് സ്വാഗതവും പി.കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു. സി.കൃഷ്ണദാസ് ചെയർമാനും പി.കെ.കുഞ്ഞമ്മദ് കൺവീനറുമായി ആർഎസി റൂട്ട്സ് എന്ന സംഘടനക്ക് രൂപം നൽകി.
RAC Roots Reunion at Kadameri RAC Higher Secondary school