വടകര: (vatakara.truevisionnews.com) വള്ളിക്കാട് വീണ്ടും വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്നു. ഇന്ന് രാവിലെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുക്കുകയായിരുന്നു. ഒരാഴ്ച മുൻപ് വള്ളിക്കാട് പൈപ്പ് പൊട്ടുകയും വെള്ളം ഇരച്ച് കയറി സംസ്ഥാന പാത തകരുകയും ചെയ്തിരുന്നു. ഇതിന്റെ പുനർനിർമാണം പൂർത്തിയാകുന്നതിനിടയിലാണ് ഇന്ന് വീണ്ടും പൈപ്പ് പൊട്ടിയത്.
നേരത്തെ പൊട്ടിയതിന് അമ്പത് മീറ്ററോളം മാറി മുസ്ലിംലീഗ് ഓഫീസിന് മുന്നിലാണ് ഇന്ന് പൈപ്പ് പൊട്ടിയത്. വെള്ളം ശക്തമായി റോഡിലേക്കൊഴുകുന്നത് മൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടായി. വാഹനങ്ങളുൾപ്പടെ പോകുന്ന റോഡായതിനാൽ കാൽനട യാത്രക്കാർക്ക് വഴി നടക്കാൻ പറ്റാതായി. പൈപ്പ് പൊട്ടുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിൽ ഫലപ്രദമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Vallikkadu Water Authority pipe bursts again damaging road