വള്ളിയാട്:(vatakara.truevisionnews.com) സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി വള്ളിയാട് എംഎൽപി സ്‌കൂളിൽ തനതു പരിപാടിയായ 'കൂടെയുണ്ട്' എന്ന രക്ഷാകർതൃ ശാക്തീകരണം സംഘടിപ്പിച്ചു. മാറുന്ന സമൂഹവും വളരുന്ന രക്ഷിതാവും എന്ന വിഷയത്തിൽ കുട്ടികളുടെ വളർച്ചയിൽ രക്ഷിതാക്കൾക്കുള്ള പങ്കിനെ കുറിച്ച് നടന്ന ക്ലാസ് തോടന്നൂർ ബിപിസി പി.എം.നിഷാന്ത് കൈകാര്യം ചെയ്തു .
രക്ഷിതാക്കളെ സ്‌കൂളുമായി ചേർത്തു നിർത്തുന്നതിനും കുട്ടികളുടെ മാനസിക ശാരീരിക ബൗദ്ധിക വികാസങ്ങളിൽ ഗൃഹാന്തരീക്ഷം എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ചും രക്ഷിതാക്കളെ ബോധ്യപ്പെടുതുകയായിരുന്നു ലക്ഷ്യം . പിടിഎ പ്രസിഡന്റ് ആരിഫ വടക്കയിൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജസ്‌ന.എ.ആർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബേബി ഷംന നന്ദിയും പറഞ്ഞു.
'Kooduyendhu' parent empowerment event organized at Valliad MLP School