വടകര:(vatakara.truevisionnews.com)വടകരയിൽ കായിക പ്രേമികൾക്ക് കളിയാരവം തീർക്കാൻ മേപ്പയിൽ ഐപിഎം അക്കാദമിയിൽ നാളെ മുതൽ മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കും. നാളെയും മറ്റന്നാളും നടക്കുന്ന മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് (സീസൺ 2) ൽ പുരുഷന്മാരുടെ ഓപ്പൺ എൻട്രി, പ്രാദേശികം, മാസ്റ്റേഴ്‌സ്, വനിതകൾ, അണ്ടർ-15 ആൺകുട്ടികൾ എന്നീ അഞ്ചു വിഭാഗങ്ങളിലായി ഡബിൾസ് ടീമുകൾക്കാണ് അവസരമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിജയികൾക്ക് കാഷ് പ്രൈസും കേണൽ നാരായണൻ നായർ മെമ്മോറിയൽ ട്രോഫികളും മെഡലുകളും സമ്മാനിക്കും. നാളെ രാവിലെ 9 മണിക്ക് നാഷണൽ അമ്പയർ എ.എം.രമേശൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ആദ്യദിവസം പ്രാദേശികം, വനിതകൾ, അണ്ടർ-15 ആൺകുട്ടികൾ വിഭാഗങ്ങളിലെ ലീഗ് / സെമി ഫൈനൽ മത്സരങ്ങൾ നടക്കും. 24 നു ഓപ്പൺ എൻട്രി, മാസ്റ്റേഴ്സ് ടീമുകളുടെ ലീഗ് /സെമി ഫൈനൽ മത്സരങ്ങൾക്കു ശേഷം എല്ലാ ഫൈനലുകളും നടക്കും. 500 രൂപയാണ് ഒരു ടീമിന്റെ രജിസ്ട്രേഷൻ ഫീസ് (അണ്ടർ-15 ടീമിന് 350/). സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്.




Mega badminton tournament in Vadakara from tomorrow