വടകര: (vatakara.truevisionnews.com) രാഹുൽ മാങ്കൂട്ടം എംഎൽഎയെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എംപി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് എംപി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ച് ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി.
ഓഫീസിനു സമീപം മാർച്ച് പൊലീസ് തടഞ്ഞു. ബിജെപി നേർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണന്റെ അധ്യക്ഷതയിൽ ബിജെപി നോർത്ത് ജില്ലാ പ്രഭാരി ഒ.നിതീഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.ദിലീപ്, ജയ്ലീഷ്, വ്യാസൻ, പ്രിയങ്ക സി.പി, പ്രീത പി കെ, മനു മോഹൻ, ഷിജിൽ കെ എന്നിവർ സംസാരിച്ചു.
BJP demands Shafi Parambil MP to answer for protecting Rahul