ഓർക്കാട്ടേരി : (vatakara.truevisionnews.com)സി പി ഐ കേരള ഘടകത്തിന്റെ സ്ഥാപക സെക്രട്ടറി പി കൃഷ്ണ പിള്ളയുടെ ചരമദിനമായ ഇന്ന് കാർത്തിക പള്ളിയിൽ സിപിഐ ഏറാമല ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും അനുസ്മരണ സമ്മേളനവും സഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു.
ടി പി റഷീദ് അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു, എൻ എം ബിജു, ഒ എം അശോകൻ , ജിതിൻ രാജ് പി എം പ്രസംഗിച്ചു. കെ കെ രഞ്ചിഷ്, സി ബാബു, സി എം ഭാസ്കരൻ , കെ എം ഹരിദാസൻ ഒഎം രജിലേഷ് , കെ ടി കെ ബീന, ശ്രുതി കെ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി
CPI revives P Krishna Pilla memory in Karthikappally