വടകര: (vatakara.truevisionnews.com)മില്ലറ്റുകളുടെ ജി എസ് ടി പിൻവലിക്കണമെന്ന് ഇന്ത്യയുടെ മില്ലറ്റ്‌മാൻ എന്നറിയപ്പെടുന്ന പത്മശ്രീ ഡോ. ഖാദർ വാലി പറഞ്ഞു. മില്ലറ്റ് മിഷൻ്റെ നേതൃത്വത്തിൽ വടകരയിൽ നൽകിയ പൗരസ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അരിക്കും ഗോതമ്പിനും സബ്‌സിഡി നൽകുമ്പോൾ രോഗശമനം സാധ്യമാക്കുന്ന മില്ലറ്റുകൾക്ക് ജി എസ് ടി ചുമത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചെറുധാന്യങ്ങൾ നിത്യ ഭക്ഷണമാക്കിയാൽ രോഗമില്ലാത്ത ജീവിതത്തിനും ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങളുടെ ശമനത്തിനും സാധ്യമാണെന്ന് ഡോ. ഖാദർ വാലിക്ക് തെളിയിച്ചു. പുതിയ സ്റ്റാൻഡിന് സമീപം പാർക്ക് റോഡ് ഓരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. മില്ലറ്റ് മിഷൻ സെക്രട്ടറി മോഹന ബാബു ഡോ. ഖാദർ വാലിക്ക് ഉപഹാരവും തെങ്ങോല കൊണ്ട് നിർമ്മിച്ച ബൊക്കെയും തൊപ്പിയും നൽകി.




മോഹന ബാബു രചിച്ച 'ചെറുധാന്യങ്ങളുടെ ഇന്ദ്രജാലം' എന്ന പുസ്തകം മാലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റർ മണലിൽ മോഹനന് നൽകി ഡോ. ഖാദർ വാലി പ്രകാശനം ചെയ്തു. പി പി രാജൻ പുസ്തകത്തെ പരിചയപ്പെടുത്തി. ശാന്തിഗ്രാം ഡയറക്‌ടർ എൻ പങ്കജാക്ഷൻ തിരുവനന്തപുരം, കെ ടി അബ്ദുള്ള ഗരുക്കൾ മക്കം, പി എ ഖാദർ, പി വിജയകുമാർ തടങ്ങിയവർ സംസാരിച്ചു. രോഗികളുടെയം മില്ലറ്റ് കർഷകരുടെയും സംശയങ്ങൾക്ക് ഡോ. ഖാദർ വാലി മറുപടി നൽകി.
ആമാശയത്തിൽ നല്ല ബാക്ടീരിയകളെ (പ്രോ ബയോട്ടിക് ) ഉൽപാദിപ്പിക്കാൻ കഴിവുള്ള 'അമ്പിലി' എന്ന മില്ലറ്റ് പഴങ്കഞ്ഞി തയ്യാറാക്കുന്ന വിധം, രോഗശമനത്തിന് മില്ലറ്റുകൾ ഉപയോഗിക്കേണ്ട വിധം, ഇല കഷായങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയെകുറിച്ച് എല്ലാം അദ്ദേഹം വിശദമായി സംസാരിച്ചു.
നേരത്തെ മോഹന ബാബുസ് മില്ലറ്റ് കഫെ ഡോ. ഖാദർ വാലി ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, വിവിധ ആരോഗ്യ, പരിസ്ഥിതി സംഘടനയിലെ ആളുകൾ തുടങ്ങിയവർ ചടങ്ങിൽ എത്തിച്ചേർന്നു. മില്ലറ്റ് പ്രദർശനം, വിപണനം, പുസ്തക പ്രദർശനം, വിപണനം തുടങ്ങിയവ ഉണ്ടായിരുന്നു.പങ്കെടുക്കുത്തവർക്ക് മുഴുവൻ മില്ലറ്റ് വിഭവം കഴിക്കാൻ നൽകി.
Dr Khader Wali wants GST on millets to be withdrawn