തിരുവള്ളൂർ: ( vatakara.truevisionnews.com ) തിരുവള്ളൂരിൽ തെരുവുനായ ആക്രമണം. നാല് വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. തിരുവള്ളൂർ കുനിവയൽ എട്ടാം വാർഡ് കുനിയൻകോട്ട് രജിത്ത് അമൃത ദമ്പതികളുടെ കുട്ടിയെയാണ് തെരുവ് നായ കടിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നര മണിക്ക് വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് നായയുടെ ആക്രമണം.
തുടർന്ന് പരിക്കേറ്റ കുട്ടിയെ വടകര ഗവൺമെൻ്റ് ആശുപത്രിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി. കുട്ടിയെ കൂടാതെ ഒരു ബംഗാളിക്കും മറ്റു രണ്ടുപേർക്കും നായയുടെ കടിയേറ്റു.
Stray dog attacks in Vadakara Three people including a four year old girl are bitten