വടകര : ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വീടിന് പരമാവധി ഒരു ലക്ഷം രൂപയാണ് അനുവദിക്കുക. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിച്ച മത്സ്യത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും അപേക്ഷിക്കാം.
മത്സ്യത്തൊഴിലാളിയുടെ/ഭാര്യയുടെ വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനം/വില്ലേജ് ഓഫീസില്‍ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം. അപേക്ഷകര്‍ ലൈഫ് ഭവന പദ്ധതി മുഖേനയോ സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/പുനര്‍നിര്‍മാണ പദ്ധതി മുഖേനയോ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആനുകൂല്യം ലഭിച്ചവരാകരുത്. വീടിന്റെ കാലപ്പഴക്കം എട്ട് വര്‍ഷത്തില്‍ കൂടുതലായിരിക്കണം.




അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം, ബേപ്പൂര്‍, കോഴിക്കോട് (വെള്ളയില്‍), കൊയിലാണ്ടി, വടകര, താമരശ്ശേരി മത്സ്യഭവന്‍ ഓഫീസുകളില്‍ സെപ്റ്റംബര്‍ പത്തിനകം സമര്‍പ്പിക്കണം. ഫോണ്‍: 0495 2383780.
Applications are invited for the Fishermen's Housing Renovation Project implemented by the Fisheries Department.