ആയഞ്ചേരി:(vatakara.truevisionnews.com) ആയഞ്ചേരിയിൽ കർഷക ദിനത്തിൻ്റെ ഭാഗമായി കർഷക ദിനാചരണവും പഞ്ചായത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ പൊന്നാട അണിയിച്ച് അനുമോദിച്ചു. കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി. കെ. ആയിഷ ടീച്ചർ അധ്യക്ഷയായി.
മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൻ രയരോത്ത് (മുതിർന്ന കർഷകൻ), വടേക്കണ്ടി കുമാരൻ (കർഷക തൊഴിലാളി), നാരായണൻ കുളങ്ങരത്ത് (ജൈവ കർഷകൻ) ഒ.എം. സാറ (വനിതാ കർഷക), ടി.പി. നവീൻ (വിദ്യാർത്ഥി കർഷകൻ) ഇ. ടി. രാജൻ (പട്ടികജാതി കർഷകൻ), കെ. വേണു (നെൽ കർഷകൻ), കിളിയമ്മൽ അഷറഫ് (തെങ്ങ് കർഷകൻ), കുഞ്ഞികൃഷ്ണൻ തോട്ടോടി (സംയോജിത കർഷകൻ) കിസാൻ മിത്ര (കൃഷിക്കൂട്ടം) എന്നിവരെ പൊന്നാട അണിയിച്ചും കാർഷിക ഉപകരണം, വൃക്ഷത്തൈ, പച്ചക്കറി വിത്തുകൾ എന്നിവ നൽകിയും അനുമോദിച്ചു.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, പി. എം. ലതിക, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. ഹാരിസ്, കാട്ടിൽ മൊയ്തു മാസ്റ്റർ, കെ. കെ. സരള , എം. വി. ഷൈബ, എ. സുരേന്ദ്രൻ, പ്രവിത അണിയോത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ദേവാനന്ദൻ പാറക്കണ്ടി, കിളിയമ്മൽ കുഞ്ഞബ്ദുല്ല, കെ സോമൻ, സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, സി. എച്ച്. ഹമീദ്, സോമൻ തറോപ്പയിൽ, ടി.മുഹമ്മദ്, പി.കെ. ബാലൻ, ഷഫീഖ് തറോപ്പൊയിൽ, മുത്തു തങ്ങൾ, എം.പത്മനാഭൻ, കെ.എം. വേണു, അമ്മത് അരയാക്കൂൽ, മൻസൂർ ഇടവലത്ത്, പി.എം. രാജീവൻ, കെ.കെ. ബഷീർ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ കുമാരി പി. കൃഷ്ണ സ്വാഗതവും കൃഷി അസിസ്റ്റൻറ് കെ . ജെ . രജിത നന്ദിയും പറഞ്ഞു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ അശ്വതി, രാഗിൻ എന്നിവർ സംബന്ധിച്ചു.
മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൻ രയരോത്ത് (മുതിർന്ന കർഷകൻ), വടേക്കണ്ടി കുമാരൻ (കർഷക തൊഴിലാളി), നാരായണൻ കുളങ്ങരത്ത് (ജൈവ കർഷകൻ) ഒ.എം. സാറ (വനിതാ കർഷക), ടി.പി. നവീൻ (വിദ്യാർത്ഥി കർഷകൻ) ഇ. ടി. രാജൻ (പട്ടികജാതി കർഷകൻ), കെ. വേണു (നെൽ കർഷകൻ), കിളിയമ്മൽ അഷറഫ് (തെങ്ങ് കർഷകൻ), കുഞ്ഞികൃഷ്ണൻ തോട്ടോടി (സംയോജിത കർഷകൻ) കിസാൻ മിത്ര (കൃഷിക്കൂട്ടം) എന്നിവരെ പൊന്നാട അണിയിച്ചും കാർഷിക ഉപകരണം, വൃക്ഷത്തൈ, പച്ചക്കറി വിത്തുകൾ എന്നിവ നൽകിയും അനുമോദിച്ചു.
Farmers' Day celebrated in Ayanjary, farmers who have shown excellence were felicitated