കോട്ടപ്പള്ളി :(vatakara.truevisionnews.com) ചിങ്ങം ഒന്ന് കർഷക ദിനത്തിൽ യുവ കർഷകൻ സബാഹ് മാണികോത്തിനെ മുസ്‌ലിം യൂത്ത് ലീഗ് കോട്ടപ്പള്ളി ശാഖ കമ്മറ്റി കൃഷിയിടത്തിൽ വെച്ച് ആദരിച്ചു.
മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിഎ നൗഫൽ യുവ കർഷകൻ സബാഹിനെ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു . പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷബീർ വി, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് അഫസൽ കോട്ടപ്പളളി , ജനറൽ സെക്രട്ടറി നസീബ് എം. എം , റിസ്‌വാൻ പി, സഫ്‌വാൻ ടി എന്നിവർ പങ്കെടുത്തു.
Kottapalli Muslim Youth League branch honors young farmer on Farmers' Day new