വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം; കടമേരി സ്വദേശി പിടിയിൽ, പ്രതിയെ കസ്റ്റഡിയിലെടുത്തത് കോഴിക്കോട് നിന്ന്

വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം; കടമേരി സ്വദേശി പിടിയിൽ, പ്രതിയെ കസ്റ്റഡിയിലെടുത്തത് കോഴിക്കോട് നിന്ന്
Aug 18, 2025 10:11 PM | By VIPIN P V

വടകര: ( vatakara.truevisionnews.com ) വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഇന്നോവ ഓടിച്ച കടമേരി സ്വദേശി പിടിയിൽ. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് വൈകിട്ടോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു ഇതിന് പിന്നാലെയാണ് കോഴിക്കോട് നിന്നും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഏറാമലയിലെ ഭാര്യാ വീട്ടിൽ നിന്ന് അപകടത്തിനിടയാക്കിയ വാഹനം ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഉള്ള്യേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കാറിന്റ ഉടമയോട് വടകര പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഉടമ ഇതുവരെ ഹാജരായിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.15-ഓടെ വള്ളിക്കാട് പോലീസ് എയിഡ് പോസ്റ്റിന് സമീപമാണ് അമല്‍ കൃഷ്ണയെ ഇന്നോവ കാര്‍ ഇടിച്ചുവീഴ്ത്തിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അമല്‍കൃഷ്ണ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

500-ലധികം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമല്‍ കൃഷ്ണയെ ഇടിച്ച് നിര്‍ത്താതെ പോയ ഇന്നോവ കാര്‍ പോലീസ് തിരിച്ചറിഞ്ഞത്.

Youth dies after being hit by car in Vadakara Vallikkadu Kadameri native arrested suspect taken into custody from Kozhikode

Next TV

Related Stories
വൻ സ്വീകരണം; പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണം, വാഹന ജാഥയുമായി കേരള പ്രവാസി സംഘം

Oct 5, 2025 02:55 PM

വൻ സ്വീകരണം; പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണം, വാഹന ജാഥയുമായി കേരള പ്രവാസി സംഘം

പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണം, വാഹന ജാഥയുമായി കേരള പ്രവാസി...

Read More >>
പരുങ്ങലിൽ പൊക്കി ; 44 ഗ്രാം എംഡിഎംഎയുമായി അഴിയൂർ സ്വദേശി പിടിയിൽ

Oct 5, 2025 02:39 PM

പരുങ്ങലിൽ പൊക്കി ; 44 ഗ്രാം എംഡിഎംഎയുമായി അഴിയൂർ സ്വദേശി പിടിയിൽ

44 ഗ്രാം എംഡിഎംഎയുമായി അഴിയൂർ സ്വദേശി പിടിയിൽ...

Read More >>
 മാതൃകയായി; കാട് പിടിച്ചു കിടന്ന റോഡ് ശുചിയാക്കി സൗഹൃദം കൂട്ടായ്മ

Oct 5, 2025 11:50 AM

മാതൃകയായി; കാട് പിടിച്ചു കിടന്ന റോഡ് ശുചിയാക്കി സൗഹൃദം കൂട്ടായ്മ

കാട് പിടിച്ചു കിടന്ന റോഡ് ശുചിയാക്കി സൗഹൃദം...

Read More >>
വടകര റെയിൽവെ സ്റ്റേഷനിൽ മുടങ്ങി കിടക്കുന്ന .പ്രി  പൈയിഡ് ഓട്ടോറിക്ഷ ബുത്ത് പുന:സ്ഥാപിക്കണം

Oct 5, 2025 10:15 AM

വടകര റെയിൽവെ സ്റ്റേഷനിൽ മുടങ്ങി കിടക്കുന്ന .പ്രി പൈയിഡ് ഓട്ടോറിക്ഷ ബുത്ത് പുന:സ്ഥാപിക്കണം

വടകര റെയിൽവെ സ്റ്റേഷനിൽ മുടങ്ങി കിടക്കുന്ന .പ്രി പൈയിഡ് ഓട്ടോറിക്ഷ ബുത്ത്...

Read More >>
വടകര-വില്യാപ്പള്ളി -ചേലക്കാട് റോഡ് പ്രവൃത്തി: കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

Oct 4, 2025 10:13 PM

വടകര-വില്യാപ്പള്ളി -ചേലക്കാട് റോഡ് പ്രവൃത്തി: കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

വടകര-വില്യാപ്പള്ളി -ചേലക്കാട് റോഡ് പ്രവൃത്തി: കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം...

Read More >>
കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

Oct 4, 2025 05:15 PM

കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall