അഴിയൂർ: (vatakara.truevisionnews.com) തീരദേശ വാസികളായ വോട്ടർമാർ 2000 രൂപ വാങ്ങി വോട്ട് വിൽപ്പന നടത്തുന്നു എന്ന മുസ്ലിംലീഗ് ഹരിത നേതാവിൻ്റെ വിവാദ പ്രസംഗത്തിനെതിരെ എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി. കഴിഞ്ഞ ദിവസം വടകര താഴെ അങ്ങാടിയിൽ നടന്ന മുസ്ലിംലീഗ് സംഗമത്തിലാണ് ഹരിത സംസ്ഥാന ജോയൻ്റ് സിക്രട്ടറി അഫ്ഷീല ഷഫീഖ് അടിസ്ഥാന രഹിതവും അബദ്ധജഡിലവും വസ്തുത വിരുദ്ധവുമായ പ്രസംഗം നടത്തിയത്. അഴിയൂർ അഞ്ചാംപീടിക ജുമാ മസ്ജിദ് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. പ്രതിഷേധ സംഗമം അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ സാലിം പുനത്തിൽ ഉദ്ഘാടനം ചെയ്തു.
തീരദേശ ജനതയുടെ ആത്മാഭിമാനത്തെയും ജനാധിപത്യ ബോധത്തെയും വെല്ലുവിളിച്ച ഹരിത സംസ്ഥാന സെക്രട്ടറിയും മുസ്ലിം ലീഗ് പ്രസ്ഥാനവും ഇതിന് കനത്ത വില നൽകേണ്ടി വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. എസ്ഡിപിഐ നടത്തിക്കൊണ്ടിരിക്കുന്ന ജനപക്ഷ രാഷ്ട്രീയത്തെ നേരിടാൻ കെൽപ്പില്ലാത്ത വിധം മുസ്ലിം ലീഗ് അധപ്പതിച്ചു എന്നതിന്റെ തെളിവാണ് ഹരിത നേതാവിന്റെ പ്രസ്താവന. കൃത്യവും പ്രബുദ്ധവുമായ ജനാധിപത്യ ബോധമാണ് രാജ്യത്തെ പൗരന്മാർ നാളിതുവരെ കാഴ്ചവച്ചത്. അതിൽ തീരദേശ ജനതയുടെ പങ്ക് ചെറുതല്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ പരമ്പരാഗത ചിന്താഗതിയിൽ നിന്നും വ്യത്യസ്തമായി സേവന താൽപരരും ജനപക്ഷ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരെ തീരദേശത്ത് ജനത രണ്ട് കൈയും നീട്ടി സ്വീകരിച്ചതിന്റെ തെളിവാണ് എസ്ഡിപിഐയുടെ മുന്നേറ്റം. ഇതിൽ വിറളി പൂണ്ടാണ് മുസ്ലിംലീഗ് നേതാക്കന്മാർ ഇത്തരം അൽപത്തരവുമായി രംഗത്ത് വരുന്നത്. ഇത് പൊതുജനം തിരിച്ചറിയുന്നുണ്ട് എന്നുള്ള ബോധം നല്ലതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.




എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സമീർ കുഞ്ഞിപ്പള്ളി, സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി,സവാദ് വി പി,അൻസാർ യാസർ,സമ്രം എബി,സനൂജ് ബാബരി,നസീർ കൂടാളി,സൈനുദ്ദീൻ എകെ,റഹീസ് ബാബരി,സനീർ കുഞ്ഞിപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
SDPI holds protest rally over Muslim League Green faction leader's controversial speech that coastal people are selling votes