വടകര:(vatakara.truevisionnews.com) നഗരസഭയിലെ ഹരിയാലി ഹരിതകർമ്മ സേനയിലെ തിരഞ്ഞെടുത്ത അംഗങ്ങൾക്കായി മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു. നഗരസഭാ ഗ്രീൻ ടെക്നോളജി സെന്ററിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ കെ.എം. ഷൈനി വിതരണോദ്ഘാടനം നിർവഹിച്ചു. ആർത്തവ ശുചിത്വത്തോടൊപ്പം പരിസ്ഥിതി സൗഹൃദപരമായ രീതികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. വിനു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മറ്റ് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.കെ. രമണി, കെ. ഗോപാലകൃഷ്ണൻ, ഹരിത കേരളം മിഷൻ നഗരസഭാ കോ-ഓർഡിനേറ്റർ പി. ഷംന, വിനീത എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Menstrual cups distributed to Haritha Karma Sena members in Vadakara









































