ഓർക്കാട്ടേരി : ഗാന്ധി ജയന്തിയോടനുബന്ധിച്ച് തോട്ടുങ്ങൽ പീടിക മുതൽ മണപ്പുറം വിജയൻ പീടികവരെയും മണവാട്ടി റോഡ് മുതൽ തട്ടാറത്ത് മുക്ക് വരെയുമുള്ള കാട് പിടിച്ചു കിടന്ന റോഡിന് ഇരുവശവും വൃത്തിയാക്കി ഗ്രാമത്തിനൊരു മാതൃകയായി. സൗഹൃദം കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പൊതു ഇടം വൃത്തിയാക്കൽ. ശുചീകരണ പ്രവൃത്തി ഹംസഹാജി മുക്കത്ത് ഉദ്ഘാടനം ചെയ്തു.
മഠത്തിൽ വത്സൻ, സുധീന്ദ്രൻ എം , സുരേഷ് എം, നസീർ കല്ലേരി, മഠത്തും കുറ്റിയിൽ ബാബു , രാജീവൻ, രതീശൻ, സുജേഷ് കെ. പി. ഫിറോസ്, നാസർ പടിഞ്ഞാറെ മഠത്തും കുറ്റി, അനൂപ് ഒ, പവിത്രൻ പടിഞ്ഞാറയിൽ, അതുൽ കുമാർ, ശ്രീജേഷ് ടി.പി, ഷിജീഷ് മഠത്തിൽ, വൈ എം ജയപ്രകാശ് വൈ. എം ജയജിത്ത്, ഷിനോജ് പടിഞ്ഞാറയിൽ, ജിതിൻ മാധവ് ഒ, വിജയൻ പി,അകിൻ ബാബു എന്നിവർ പങ്കെടുത്തു
Friendship and community work to clean up a forest-covered road