Oct 4, 2025 10:13 PM

വടകര: വില്യാപ്പള്ളി-ചേലക്കാട് റോഡ് നിര്‍മാണത്തില്‍ വടകര റീച്ചിന്റെ പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ക്കായി കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അക്ലോത്ത് നട മുതല്‍ ചേലക്കാട് വരെയുള്ള പ്രവൃത്തി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വടകര മേഖലയില്‍ മുഴുവന്‍ സ്ഥല ഉടമകളുടെയും അനുമതി ഇതിന് ലഭിച്ചിട്ടില്ല.


ഇവിടെ റോഡിന്റെ മാര്‍ക്കിങ്ങ് പ്രവൃത്തി 13ന് ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മാര്‍ക്കിങ്ങില്‍ പങ്കെടുക്കും. സ്ഥലം നഷ്ടപ്പെടുന്നവരുമായി സംസാരിക്കാനും യോഗം തീരുമാനിച്ചു. സ്ഥലം നഷ്ടപ്പെടുന്നവരുടെ മതിലുകള്‍ പുനര്‍ നിര്‍മിക്കാനും വ്യാപാരസ്ഥാപനങ്ങള്‍ അറ്റകുറ്റപണി നടത്താനും മുന്‍പ് തീരുമാനമായതാണ്.

വടകര റീച്ചില്‍ 2.6 കിലോമീറ്ററാണ് റോഡ് പ്രവൃത്തി നടക്കേണ്ടത്. വടകര ഗവ.റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ കെ.നളിനാക്ഷന്‍, എന്‍.കെ പ്രഭാകരന്‍, പി.കെ.സി അഫ്‌സല്‍, സി.കെ ശ്രീജിന, നിഷ മിനീഷ്,പി.ടി സത്യഭാമ എന്നിവരും കെ.ആര്‍.എഫ്.ബി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി,റവന്യു ഉദ്യോഗസ്ഥരും പങ്കെടുത്തു.

Vadakara-Vilyappally-Chelakkad road work: Meeting held under the leadership of MLA K.K. Rama

Next TV

Top Stories










News Roundup






//Truevisionall