അഴിയൂർ: (vatakara.truevisionnews.com) നാഷണൽ ഹൈവേ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം നടവഴി അടയുന്നതിനെതിരെ എസ്ഡിപിഐ കുഞ്ഞിപ്പള്ളി ടൗണിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരം എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.
ദിവസവും ആയിരക്കണക്കിന് പേർ നടവഴിയായി ഉപയോഗിക്കുന്ന സ്ഥലത്ത് നാഷണൽ ഹൈവേയുടെ നിർമ്മാണത്തോടെ നടവഴി പോലും അടയുന്ന അവസ്ഥയാണ്. കുടുംബാരോഗ്യ കേന്ദ്രം, കൃഷിഭവൻ, പോലീസ് സ്റ്റേഷൻ, നിരവധി വ്യാപാരസ്ഥാപനങ്ങൾ റോഡിന്റെ കിഴക്കുഭാഗത്തും ചരിത്രപ്രസിദ്ധമായ കുഞ്ഞിപ്പള്ളി ജുമാ മസ്ജിദ്, കോളേജ്, ബസ് സ്റ്റോപ്പ് തുടങ്ങിയവ പടിഞ്ഞാറ് ഭാഗത്തും സ്ഥിതിചെയ്യുന്നതിനാൽ നിരവധി ജനങ്ങളാണ് നടവഴി അടയുന്നതോടെ പ്രയാസത്തിലാകുന്നത്.




ജനദുരിതം മനസ്സിലാക്കി അധികാരികൾ ഇടപെട്ട് നടവഴി നിലനിർത്താനുള്ള സംവിധാനം ഒരുക്കണമെന്ന് ഷംസീർ ചോമ്പാല ഉദ്ഘാടനത്തിൽ പറഞ്ഞു. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സമീർ കുഞ്ഞിപ്പള്ളി അധ്യക്ഷത വഹിച്ച സമരത്തിൽ പഞ്ചായത്ത് സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി, നിയോജക മണ്ഡലം ജോ സെക്രട്ടറി അൻസാർ യാസർ എന്നിവർ സംസാരിച്ചു. സമ്രം എ ബി, സൈനുദ്ദീൻ എകെ, സനീർ കുഞ്ഞിപ്പള്ളി, സിയാദ് ഇ സി, സഹീർ കൈതയിൽ, നസീർ കൂടാളി, ഷെഹീർ ചോമ്പാല തുടങ്ങിയവർ നേതൃത്വം നൽകി.
SDPI organizes protest to maintain the walkway in Kunjippally