വടകര:(vatakara.truevisionnews.com) വടകരയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക, സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. ഗാന്ധി പ്രതിമയിൽ മാല ചാർത്തി. ഗാന്ധി പ്രതിമക്ക് സമീപം നടന്ന ചടങ്ങിൽ കെ.കെ.രമ എംഎൽഎ പ്രതിജ്ഞ ചൊല്ലി പരിപാടി ഉദ്ഘാടനം ചെയ്തു. പുറന്തോടത്തു ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പ്രൊ. കെ.കെ.മഹമൂദ്, പി.പി.ദാമോദരൻ, പുറന്തോടത്തു സുകുമാരൻ, പി.പി.രാജൻ, ടി.കെ. രാമദാസ്, അജിത് പാലയാട്, തയ്യുള്ളതിൽ രാജൻ, കായക്ക രാജൻ, പി.സി.ബലറാം, കെ.പി.പ്രദീപ് കുമാർ, വി.പി.ബാലഗോപാലൻ, ടി.വി.വിനൽകുമാർ, എ.രാജൻ എന്നിവർ പ്രസംഗിച്ചു.
Gandhi Jayanti celebration led by social organizations in Vadakara