വടകര: (vatakara.truevisionnews.com) വടകര ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വക്കേറ്റ് കെ രഘുനാഥിൻ്റെ സ്മരണ പുതുക്കാൻ സഹപ്രവർത്തകരും ഉറ്റവും ഒത്തുചേരുന്നു.
വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന ചടങ്ങ് കേരള ഹൈക്കോടതി ജഡ്ജി പി വി കുഞ്ഞിക്കൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.




പ്രമുഖ ക്രിമിനൽ അഭിഭാഷകനും മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനു മായിരുന്ന അഡ്വ. മഞ്ചേരി ശ്രീധരൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും. വടകര ബാർസോസിയേഷൻ പ്രസിഡണ്ട് അഡ്വ. കെ.എം രാംദാസ് അധ്യക്ഷനാകും.
മുതിർന്ന അഭിഭാഷകരായ ഇ.കെ നാരായണൻ, ഇ നാരായണൻ നായർ, ഇ.കെ വിജയൻ നാദാപുരം ബാർഅസോസിയേഷൻ പ്രസിഡൻ്റ് പ്രമോദ് കക്കട്ടിൽ അഡ്വ. വിനോദൻ, അഡ്വ. ബിന്ദു സോമൻ, അഡ്വ.ഹരീഷ് E കാരയിൽ തുടങ്ങിയവർ പങ്കെടുക്കും.
Today at 3 pm; Adv. K Raghunath memorial in Vadakara