വടകര : (vatakara.truevisionnews.com) മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വത്തിന്റെ മഹത്വം ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തിൽ ശുചീകരണ പ്രവർത്തനവുമായി ഫാമിലി വെഡിങ് സെന്റർ.




ഒക്ടോബർ 2 'സേവന ദിന'മായി ആചരിക്കുന്നതിന്റെ ഭാഗമായി മുൻസിപ്പൽ പാർക്ക് റോഡും പരിസരവും ഫാമിലി വെഡിങ് സെന്റർ മാനേജർമാരും ജീവനക്കാരും ചേർന്ന് വൃത്തിയാക്കി. മാനേജർ മാരായ മുഹമ്മദ്, അഫ്സൽ, നിയാസ്, സഫാദ് മറ്റ് ജീവനക്കാരും ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.
ശുചിത്വത്തിൻ്റെ പ്രാധാന്യം ലോകത്തിന് കാണിച്ചുകൊടുത്ത ഗാന്ധിജിയുടെ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകാനായി ആരംഭിച്ച ഒരു വലിയ പ്രസ്ഥാനമാണ് സ്വച്ഛ് ഭാരത് ആന്തോളൻ.
വ്യക്തിശുചിത്വവും സാമൂഹികമായ ശുചിത്വവും വളരെയധികം പ്രാധാന്യമുള്ള കാര്യമാണെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. ഈ ദർശനം ഇന്ന് പല ശുചീകരണ പ്രവർത്തനങ്ങളിലും പിന്തുടരുന്നു. ശുചീകരണം എന്നത് ഒരു നല്ല സാമൂഹിക മൂല്യമാണ്. ഇത് ആരോഗ്യകരമായ ഒരു ജീവിത ശൈലിക്ക് അനിവാര്യമാണെന്നും ഗാന്ധിജി ഊന്നിപ്പറഞ്ഞിരുന്നു.
ആളുകൾ ഒന്നിച്ചുകൂടി പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്നതും ഗാന്ധിജിയുടെ സ്വച്ഛ് ഭാരത് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൻ്റെ ഭാഗമാണ്.
In memory of Gandhi Family Wedding Center conducts cleaning drive