ആയഞ്ചേരി: ( vatakara.truevisionnews.com) ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് എസ്.എഫ്.ഐ. ആയഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 40-ൽ അധികം കുട്ടികൾ പങ്കെടുത്തു. പുതിയ തലമുറയ്ക്ക് ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചും ആദർശങ്ങളെക്കുറിച്ചും അവബോധം നൽകുക എന്നതായിരുന്നു ക്വിസിന്റെ ലക്ഷ്യം. പുരോഗമന പ്രസ്ഥാനത്തിന്റെ ആയഞ്ചേരി ലോക്കൽ സെക്രട്ടറി കെ.വി. ജയരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു.
അരുൺ കെ എം , ആദിയ, നന്ദിത, മേഘന, യു വി കുമാരൻ, രനീഷ് ടി കെ , സജീവൻ ഇയ്യക്കൽ, ജിജി, സജിൻ പി, ആൽബിൻ എന്നിവർ സംസാരിച്ചു ചടങ്ങിന് എസ് എഫ് ഐ ആയഞ്ചേരി ലോക്കൽ സെക്രട്ടറി സ്വാഗതം പറഞ്ഞ് പ്രസിഡന്റ് അരുണിമ ബാബു അധ്യക്ഷത വഹിച്ചു.
SFI's quiz competition in Ayanjary was notable