ചോമ്പാല: ( vatakara.truevisionnews.com) അഴിയൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആംബുലൻസ, ഫിസിയോ തെറ്റാപ്പി സെൻറ്ററും സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയതായി കെ കെ രമ എം എൽ എ പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രത്തിൽ മുപ്പത് ലക്ഷം ചിലവാക്കി നിർമ്മിച്ച പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു.
പഞ്ചായത്ത് പ്രസി സണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ.കെ രാജറാം, ശശിധരൻ തോട്ടത്തിൽ, അനുഷ ആനന്ദസദനം, രമ്യ കരോടി, അബ്ദുൾ റഹിം പുഴ ക്കൽ പറമ്പത്ത്, യു എ റഹീം, എം പി ബാബു, പി ബാബുരാജ്, പ്രദീപ് ചോമ്പാല, എ.ടി ശ്രീധരൻ, സി സുഗതൻ, കെ എ സുരേന്ദ്രൻ, പി എം അശോകൻ, കെ പി പ്രമോദ്, വി പി ഇബ്രാഹിം, ഏ ബി സം റം, കെ.കെ ജയചന്ദ്രൻ, ഡോ ഡെയ്സി ഗോറ എന്നിവർ സംസാരിച്ചു.
An ambulance will be provided to Azhiyur Family Health Center - K.K. Rama MLA