വടകര:( vatakara.truevisionnews.com) സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വിസ്മയ മുരളീധരന് രാഷ്ട്രീയ യുവജന താദളിൻ്റെയും സോഷ്യലിസ്റ്റ് വിദ്യാർത്ഥിജനതയുടേയും വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജെ. പി -ലോഹ്യമന്ദിരത്തിൽ നടന്ന സ്വീകരണ പരിപാടി എസ്.വി. ജെ. ജില്ലാ പ്രസിഡണ്ട് സ്നേഹിൽ ശശി ഉദ്ഘാടനം ചെയ്തു.
ആർ.വൈ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.കെ. ഷി ജിൻ അധ്യക്ഷത വഹിച്ചു. ആയാടത്തിൽ രവീന്ദ്രൻ, വിനോദ് ചെറിയത്ത്, മലയിൽ ബാലകൃഷ്ണൻ, കൊടക്കലാം കണ്ടി കൃഷ്ണൻ, എ.പി. അമർനാഥ്, ദേവനന്ദ, എം.ടി.കെ. സുരേഷ്, മലയിൽ രാജേഷ്, പി.കെ. ശശി, വി .പി. ശശീന്ദ്ര ബാബു, രമേശ് മേമുണ്ട, ശ്യാമിൽ ശശി എന്നിവർ സംസാരിച്ചു.
Welcome from the country; Vismaya Muraleedharan, National General Secretary of the Student Janata Party