ചോറോട്:(vatakara.truevisionnews.com) വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി എസ്ഡിപിഐ ചോറോട് പഞ്ചായത്ത് കമ്മറ്റി പദയാത്ര സംഘടിപ്പിച്ചു. ചോറോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജലീൽ ഇ കെ വൈക്കിലശ്ശേരി നയിച്ച പദയാത്ര പള്ളിത്താഴയിൽ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. മീത്തലങ്ങാടി,കൈനാട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം പദയാത്ര വള്ളിക്കാട് അങ്ങാടിയിൽ സമാപിച്ചു.
സമാപന പൊതുയോഗം എസ്ഡിപിഐ കോഴിക്കോട് ജില്ലാ ട്രഷറർ നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സജീർ വള്ളിക്കാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി റാഷിദ് സ്വാഗതവും വള്ളിക്കാട് ബ്രാഞ്ച് പ്രസിഡന്റ് ഷംസുദ്ദീൻ നന്ദിയും പറഞ്ഞു
SDPI organizes march in Chorode against vote rigging