ആയഞ്ചേരി: (vatakara.truevisionnews.com) നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി റോട്ടറി ക്ലബ്ബിൻ്റെ മഹനീയ മാതൃക. റോട്ടറി ക്ലബ്ബ് ഇൻ്റർനാഷണൽ നാദാപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കടമേരി എം. യു. പി. സ്കൂൾ വിദ്യാർത്ഥികൾക്കാണ് 'പഠിക്കാനൊരിടം' പദ്ധതിയുടെ ഭാഗമായി പഠന മേശയും കസേരയും മറ്റും നൽകിയത്.
സ്കൂൾ പ്രധാന അധ്യാപകൻ ടി. കെ. നസീർ മാസ്റ്റർക്ക് നൽകി റോട്ടറി കോഴിക്കോട് ജില്ല ഓഫീസർ രാജകുമാർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ഇടവലത്ത് അധ്യക്ഷനായി.ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് പി. രാജീവൻ, സെക്രട്ടറി ഒ. എം. അനീഷ് കുമാർ, സ്കൂൾ മാനേജർ കാട്ടിൽ മൊയ്തു മാസ്റ്റർ, വാർഡ് മെമ്പർ ടി.കെ. ഹാരിസ്, നാദാപുരം ഗ്രാമപഞ്ചായത്തംഗം എ. കെ. സുബൈർ, റോട്ടറി ക്ലബ് അംഗങ്ങളായ പി. രാജൻ, വി.കെ. സുരേന്ദ്രൻ, കെ.വി. ഹരിദാസൻ, ടി.സി. ബാബു, സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുറഹിമാൻ, അധ്യാപകരായ പി. പ്രേംദാസ്, പി.കെ. അഷറഫ്, കെ. രതീഷ്, കെ.കെ. സഫീറ, സി.കെ. മുബാറക്, എം.കെ. നൂർജഹാൻ എന്നിവർ സംസാരിച്ചു.
Rotary Club provides study materials to needy school students