വടകര:(vatakara.truevisionnews.com) ചോറോട് ഗ്രാമ പഞ്ചായത്ത് 2025 -26 വാർഷിക പദ്ധതി പ്രകാരം വള്ളിക്കാട് കാട്ടിൽ മുക്ക് റോഡിന് 28 ലക്ഷം രൂപ അനുവദിച്ചു. ആഗസ്ത് 18 മുതൽ റോഡ് പ്രവൃത്തി ആരംഭിച്ചു. വൈക്കിലശ്ശേരി തെരു ശ്മശാനം മുതൽ പുഞ്ചപ്പാലം വരെ പാടേ തകർന്ന ഭാഗം പൊളിച്ചു മാറ്റുകയാണ്.
ശ്മശാനം മുതൽ ക്ഷേത്ര കവാടം വളവ് വരെ കോൺഗ്രീറ്റ് ചെയ്യും. കൂറ്റേരിമുക്ക് മുതൽ പുഞ്ചപ്പാലം വരെയും കോൺഗ്രീറ്റ് ചെയ്യുന്നതാണ്. പൊളിച്ചെടുത്ത ഭാഗങ്ങളിൽ ബോളർ നിരത്തി റോളർ കൊണ്ട് അമർത്തി വെക്കും. ഓണത്തിന് ശേഷം കോൺഗ്രീറ്റ് പ്രവർത്തി ആരംഭിക്കും.18 മുതൽ 25 വരെ റോഡ് വാഹന യാത്ര തടസ്ഥപ്പെടുന്നതാണ്. വാഹന യാത്രക്കാരും നാട്ടുകാരും സഹകരിക്കണമെന്ന് . ചോറോട് ഗ്രാമ പഞ്ചായ ത്തംഗം പ്രസാദ് വിലങ്ങിൽ അഭ്യർത്ഥിച്ചു
Rs 28 lakhs allocated for Vallikkad Kattil Mukku road