വടകര: ഉമ്മൻചാണ്ടി ഹോപ്പ് ആൻഡ് കെയർ ഫൗണ്ടേഷൻ ഉദ്ഘാടനവും ഹോം കെയർ പ്രവർത്തനത്തിനുള്ള വാഹനത്തിന്റെ കൈമാറ്റവും സംഘടിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നു എന്നതിന് ഏറ്റവും നല്ല തെളിവാണ് ഇത്തരം സംരംഭങ്ങളെന്ന് സണ്ണി ജോസഫ് പറഞ്ഞു.
പാലിയേറ്റിവ് രോഗികൾക്കുള്ള കിറ്റ് വിതരണം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു. ഓർക്കാട്ടേരിയിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കയനടത്ത് അഹമ്മദ് ഹാജി അദ്ദേഹത്തിന്റെ ഭാര്യ കയനടത്ത് കദീജയുടെ സ്മരണയ്ക്കായാണ് ഫൗണ്ടേഷനു വാഹനം കൈമാറിയത്. പാറക്കൽ അബ്ദുള്ള, എൻ.വേണു, ടി.പി.മിനിക, കയനടത്ത് അബ്ദുൾറഹിമൻ, പറമ്പത്ത് പ്രഭാകരൻ, സതീശൻ കുരിയാടി, പി.എസ്.രഞ്ജിത്ത് കുമാർ, വി.കെ.പ്രേമൻ, അഡ്വ. പി.ടി.കെ.നയ്യൽ തുടങ്ങിയവർ സംസാരിച്ചു.
Oommen Chandy Care Foundation inaugurated in Orkattery