വടകര:(vatakara.truevisionnews.com)വള്ളിക്കാട് ബാലവാടി സംസ്ഥാന പാതയിൽ അടിക്കടി ഉണ്ടാകുന്ന റോഡ് അപകടങ്ങൾ ഇല്ലാതാക്കാൻ വടകര ജാഗ്രതയുടെ നേതൃത്വത്തിൽ ജനജാഗ്രത സദസ്സ് ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു. ജനപ്രതിനിധികളും, ഉദ്യോഗസ്ഥമേധാവികളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, നാട്ടുകാരും ചേർന്നാണ് ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചത്. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
ജാഗ്രത ചെയർമാൻ കെ.ജെ.ശ്രീജിത്ത് പടിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജാഗ്രത ജനറൽ സെക്രട്ടറി കെ.പത്മനാഭൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി.വാർഡ് മെമ്പർമാരായ ബിന്ദു.ടി, മനീഷ് കുമാർ,അഡീഷണൽ മോട്ടോർ വൈക്കിൾ ഇൻസ്പെക്ടർ അർജ്ജുൻ ജി, വടകര ട്രാഫിക്ക് എസ്.ഐ ദിനേശൻ എൻ.കെ, പി ഡബ്ള്യു ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിധിൽ ലക്ഷ്മണൻ, പി ഡബ്ള്യു ഡി അസിസ്റ്റൻ്റ് എഞ്ചിനീയർ പ്രഭിഷ എന്നിവർ റോഡിൽ വരുത്തേണ്ട പരിഷ്‌ക്കാരങ്ങളെ കുറിച്ചും ചെയ്യേണ്ട നിർമ്മാണ പ്രവർത്തികളെ സംബന്ധിച്ചും വിശദീകരിച്ചു.




വള്ളിക്കാട് ബാലവാടി സംസ്ഥാന പാത ബ്ലാക്ക് ലിസ്റ്റ് റെഡ് സോൺ അതീവ അപകടമേഖല പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കൺവെൻഷനിൽ വടകര ജാഗ്രത ആവശ്യപ്പെട്ടു.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ കാളിയത്ത് ബാബു,വയനോളി കുനി രവി,സോമൻ മാസ്റ്റർ.സി,ഇസ്മായിൽ മാസ്റ്റർ,ബാബു എൻ.കെ എന്നിവർ കൺവെൻഷനിൽ പങ്കെടുത്തു. ഈ റോഡിൽ ബാലവാടി പ്രദേശത്തുകാരായ ഒമ്പത് പേരും മറ്റ് ദേശങ്ങളിലുള്ള 20 ഓളം പേരും അടക്കം മൊത്തം 29 പേർ മരണപ്പെട്ടതായാണ് കണക്ക്. ഇതിന് പുറമെ അപകടത്തിൽ പരിക്ക് പറ്റിയവരും ഗുരുതരമായ പരിക്ക് മൂലം കിടപ്പിലായവരും നിരവധിയാണ്.ബഹുജന കൺവെൻഷനിൽ പങ്കെടുത്തവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
എം.കെ.രമേശൻ അനുശോചന പ്രമേയവും രമേശൻ.ടി.കെ.ബസ്സ് സ്റ്റോപ്പ് അനുവധിക്കുക എന്ന പ്രമേയവും അവതരിപ്പിച്ചു.ജാഗ്രത ബാലവാടി റെയ്ഞ്ച് സെക്രട്ടറി സി.കെ.രാമകൃഷ്ണൻ സ്വാഗതവും ജാഗ്രത ചോറോട് സർക്കിൾ സെക്രട്ടരി നാണു പി.കെ.നന്ദിയും പറഞ്ഞു. അപകടങ്ങളെ ചെറുക്കാനുള്ള തുടർപ്രവർത്തനങ്ങൾ, പരിഷ്ക്കാരങ്ങൾ എന്നിവ അധികാരികളെ കൊണ്ടുനടപ്പിലാക്കിക്കാനുമുള്ളവ ചെയ്യിക്കാനുള്ള നടപടികൾക്ക് ശക്തി പകരാൻ 'ബാലവാടി ജനകീയ റോഡ് സുരക്ഷാസമിതി' ക്ക് രൂപം നൽകി.
ചെയർമാൻ ഒ.വി.ബിജു, ജനറൽ സെക്രട്ടറി കെ. ജെ.ശ്രീജിത്ത് പടിക്കൽ, ട്രഷറർ കെ.എൻ.രാജഗോപാലൻ എന്നിവരെയും വൈസ് ചെയർമാൻ മാർകാളിയത്ത് ബാബുസോമൻ മാസ്റ്റർ, സി പ്രകാശൻ മാസ്റ്റർ, പി.എം ഇസ്മായിൽ മാസ്റ്റർ രമേശൻ. ടി.കെആർ, രവീന്ദ്രൻ ദിലീഷ്.എം.കെ എന്നിവരേയും സെക്രട്ടറിമാരായി കെ.പത്മനാഭൻ മാസ്റ്റർ, പി.കെ.നാണുവള്ളിൽ, അശോകൻ മാസ്റ്റർ, രവി വയനോളി, കുനിപ്രസിദ് മാസ്റ്റർ, രാമകൃഷ്ണൻ സി.കെ, ഷിബിൽ പി .കെ എന്നിവരെയും 31 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും കൺവെൻഷൻ തെരഞ്ഞെടുത്തു.
Public awareness session Mass convention organized in Balavadi to put an end to road accidents