വടകര: (vatakara.truevisionnews.com)അടക്കാത്തെരു എആർ നഗർ റസിഡന്റ്സ് അസോസിയേഷൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരം നൽകി. ജാഫർ മണിമല പരിപാടി ഉദ്ഘാടനം ചെയ്തു. 'വിജയ പാത' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
വൈസ് പ്രസിഡന്റ് എടത്തിൽ ബാലൻ അധ്യക്ഷത വഹിച്ചു. വിനോദൻ.കെ, സദീശൻ കൊടുവാട്ടിൽ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി വടക്കയിൽ റഫീക്ക് സ്വാഗതവും അജി.ടി.കെ നന്ദിയും പറഞ്ഞു.
Appreciation and awareness class organized in Vadakara