ആയഞ്ചേരി:(vatakara.truevisionnews.com) ആയഞ്ചേരി പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിയുടെ നടപടികൾക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തി. പ്രതിപക്ഷ വാർഡുകളെ അവഗണിക്കുകയും, ജനകീയ പദ്ധതികൾ അട്ടിമറിക്കുകയും ചെയ്യുന്നു എന്ന് ആരോപിച്ചാണ് എൽ.ഡി.എഫ് മാർച്ച് സംഘടിപ്പിച്ചത്.
സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം കെ.പി. ശ്രീജിത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.കെ. രാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വി.ടി. ബാലൻ, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, കണ്ടോത്ത് കുഞ്ഞിരാമൻ, പി.കെ. ബാലൻ, സി.എച്ച്. ഹമീദ്, കരിംപിലാക്കി, ടി.പി. ദാമോദരൻ, കെ.വി. ജയരാജൻ, എം.കെ. നാണു എന്നിവർ സംസാരിച്ചു.
LDF held a protest march against the actions of the UDF administrative committee in Ayanjary panchayat.