വടകര: (vatakara.truevisionnews.com) വിവിധ പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ഡിവൈഎഫ്‌ഐ വടകര നോർത്ത് മേഖല കമ്മിറ്റിയുടെ അനുമോദനം. എൽഎസ്എസ്, യുഎസ്എസ് നേടിയവരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെയുമാണ് അനുമോദിച്ചത്. ആശാവർക്കർമാർ, ഹരിത കർമ സേന അംഗങ്ങൾ എന്നിവരെ ആദരിക്കുകയും ചെയ്തു.
കൊപ്രഭവനിൽ നടന്ന പരിപാടി മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ നോർത്ത് മേഖലാ പ്രസിഡന്റ് മിഥുൻ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഎം നോർത്ത് ലോക്കൽ സെക്രട്ടറി കെ.സി.പവിത്രൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് റിബേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ ഷിജിൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി എം.വി.സുമേഷ് സ്വാഗതവും അശ്വതി വിജീഷ് നന്ദിയും പറഞ്ഞു.



DYFI felicitated and honored winners in Vadakara