കുരിക്കിലാട്: (vatakara.truevisionnews.com) വളർന്നു വരുന്ന യുവതലമുറയെ വഴി തെറ്റിക്കുന്ന ലഹരി ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തിൽ കുരിക്കിലാട് ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു. ഫീനിക്സ് കുരിക്കിലാട് സൗത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും ജനകീയ ജാഗ്രത സമിതി രൂപവത്കരണവും നടന്നു.
ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജിനുകുമാർ.എൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദ് സി.കെ ബോധവൽക്കരണ ക്ലാസെടുത്തു. ഷിനിത ചെറുവത്ത്, അസീസ്. വി, സുഭാഷ് സി.എച്ച്, രമേശൻ വി.പി തുടങ്ങിയവർ സംസാരിച്ചു.



തുടർന്ന് എക്സൈസ് ഓഫീസേഴ്സ് ഉപദേശക സമിതിയായും വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ രക്ഷാധികാരികളായും പ്രദേശത്തെ മുപ്പതോളം പേരെ ഉൾക്കൊള്ളിച്ചു കൊണ്ടും വിശാലമായ ജാഗ്രതാ സമിതി രൂപവത്കരിച്ചു. പരിപാടിയുടെ ഭാഗമായി സിനിമ കളക്റ്റീവ് വടകരയുമായി സഹകരിച്ചുകൊണ്ട് ചലച്ചിത്ര പ്രദർശനവും സംഘടിപ്പിച്ചു. ഫീനിക്‌സ് ഭാരവാഹി നിഷിത സന്തോഷ് സ്വാഗതവും ഫീനിക്‌സ് പ്രസിഡന്റ് രമ്യ ഷാജി നന്ദിയും പറഞ്ഞു
Kurikilad Janakiya Jagratha Samiti formed to fight against drug addiction