ആയഞ്ചേരി : (vatakara.truevisionnews.com) റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിൽ ആയഞ്ചേരി വിമുക്തി കേഡറ്റ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പോസിറ്റീവ് പാരന്റിങ്ങിന്റെ രണ്ടാമത്തെ പരിശീലനം 'വിദ്യയോടൊപ്പം വളരട്ടെ കുട്ടികളുടെ ആരോഗ്യം' എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകി.
പ്രധാനാധ്യാപകൻ വടക്കയിൽ കുഞ്ഞമദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്സിക്യൂട്ടിവ് അംഗം മുഹമ്മദ് ഇഖ്ബാൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ പരിശീലനത്തിന് നേതൃത്വം നൽകി. ഉണർവ് @ 2025 ഏകദിന വെക്കേഷൻ ക്യാമ്പിന്റെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.



പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനങ്ങൾ ചടങ്ങിൽ നൽകി. വിമുക്തി കോഡിനേറ്റർ പി.കെ അസിസ് സ്വാഗതം പറഞ്ഞു. മുനീർ രാമത്ത്,സൻഷിദ ഇസ്മായിൽ, ഭാവന, റജീഷ് പി.പി, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Positive parenting Training provided to parents at Rahmaniya Higher Secondary School